എഫ്.ബി.യിൽ നിന്നും എടുത്ത Francis Nazareth ന്റെ ''ദളിത് സ്ത്രീ ഇടപെടലുകൾ " എന്ന രേഖാ രാജ് എഴുതിയ പുസ്തകത്തിന്റെ ചെറിയ ഒരു വായനാക്കുറിപ്പ്.
Rekha Rajരേഖ രാജിന്റെ "ദളിത് സ്ത്രീ ഇടപെടലുകൾ" എന്ന പുസ്തകം വായിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിലായി 2005 മുതൽ 2016 വരെ ഡോ. രേഖ രാജ് എഴുതിയ 14 ലേഖനങ്ങളുടെ സമാഹാരമാണു പുസ്തകം. പുസ്തകം വായിച്ച് ആദ്യത്തെ മൂന്നോ നാലോ അദ്ധ്യായങ്ങൾ കഴിഞ്ഞപ്പൊ ഏയ് അങ്ങനെയൊന്നുമല്ല, അതെന്താ ഇങ്ങനെ പറഞ്ഞത്, രേഖ ആ പറഞ്ഞത് ശരിയല്ലല്ലോ, എന്നിങ്ങനെ ഞാൻ നിഷേധിച്ചുകൊണ്ടിരുന്നു. രേഖ ചിന്തിക്കുന്നതിനു അരികത്തേയ്ക്ക് എത്താൻ കുറെ സമയമെടുത്തു.
കേരളത്തിൽ ജാതി പ്രവർത്തിക്കുന്നത് ഉത്തരേന്ത്യയിലെപ്പോലെ നഗ്നമോ അനാവൃതമോ ആയിട്ടല്ല, മറിച്ച് ഒട്ടനവധി സൂക്ഷ്മാനുഭവങ്ങളിലൂടെയാണെന്നും, ആ സൂക്ഷ്മാനുഭവങ്ങളെ പരാവർത്തനം ചെയ്യാനുള്ള ഭാഷ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നത് ഒരു വെല്ലുവിളിയാണെന്നും രേഖ പറയുന്നു. ദൈനംദിന ജീവിതത്തിൽ നിരന്തരമായി ജാതി കടന്നുവരുന്നത് ചുറ്റുമുള്ള വായുവിന്റെ ഭാരം നമ്മുടെ ചുമലുകൾ അറിയാതെ താങ്ങുന്നതുപോലെ നമ്മൾ അറിയാതെ പോകുന്നു. നമുക്ക് വേണ്ടുന്നത് മാത്രം കാണുന്ന കണ്ണുകൾ നിരന്തരമായ ജാതിവിവേചനങ്ങളെ കാണാതെപോകാൻ നമ്മെ പരിശീലിപ്പിക്കുന്നു - നമ്മൾ (ദളിതേതരസമൂഹം) സ്വയം പരിശീലിക്കുന്നു. ദളിത് - സ്ത്രീ എന്നത് ഇരട്ട വിവേചനങ്ങൾക്ക് ഇരയാണു, പക്ഷേ കേരളം വേറെയാണെന്ന് ധരിക്കുന്ന നമ്മൾ ഈ വിവേചനങ്ങളെ അവഗണിക്കുന്നു.
ഈ വെല്ലുവിളിയാണു രേഖ തന്റെ ലേഖനങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത്.
ഈ വെല്ലുവിളിയാണു രേഖ തന്റെ ലേഖനങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത്.
രേഖയുടെ വാക്കുകളിൽ:
"തൊഴിലിടത്തിൽ, വിദ്യാഭ്യാസസ്ഥാപനത്തിൽ, പൊതു സ്ഥാപനങ്ങളിൽ, കലാസാംസ്കാരിക രംഗങ്ങളിൽ ദളിതർ നിരന്തരം നേരിടുന്ന ബഹുവിധങ്ങളായ അടിച്ചമർത്തലുകൾ, അരക്ഷിതത്വങ്ങൾ, പ്രതീകാത്മക ഹിംസകൾ എന്നിവയെ വിശദീകരിക്കാൻ പ്രാപ്തമായ ഒരു ഭാഷയുടെ അഭാവമോ, ആ ഭാഷയിലുള്ള നിരക്ഷരതയോ ഈ അനുഭവങ്ങളെ അദൃശീകരിക്കുന്നു. പ്രബല രാഷ്ട്രീയ ഭാവുകത്വത്തിനു ജാതിയുടെ നിത്യജീവിതപരതയെ മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം. ആ ഭാഷ ഉണ്ടാക്കുക എന്നത് ജാതിവിരുദ്ധ സംവാദങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണു. അത്തരം ഒരു ഭാഷ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ദളിത് രാഷ്ട്രീയത്തിന്റെ സംഭാവന".
മുത്തങ്ങ, ചെങ്ങറ സമരങ്ങൾ, Chithra Kekha ചിത്രലേഖയുടെ ചെറുത്തുനിൽപ്പ്, സി.കെ. ജാനുവിന്റെ വലതുരാഷ്ട്രീയം, രജനി എസ്. ആനന്ദിന്റെയും ഗീതുവിന്റെയും ആത്മഹത്യകൾ, സി.അയ്യപ്പന്റെ കഥകൾ, പൊതുസമ്മതമായ സ്ത്രീവാദത്തിന്റെ ഇര-വേട്ടക്കാരൻ വാർപ്പുമാതൃകകളിൽ ഫിറ്റ് ആകാത്ത ദളിത് ജീവിതങ്ങൾ, കല്ലറ സുകുമാരന്റെ രാഷ്ട്രീയ ജീവിതം, മലയാളിയുടെ സദാചാരനോട്ടങ്ങൾ, മലയാള സിനിമ ഒളിച്ചും തെളിച്ചും കടത്തുന്ന ദളിത് - സ്ത്രീ വിരുദ്ധത, ഇടതുപക്ഷം ജയിലിലടച്ച അഖിലയുടെയും, സഹോദരി അഞ്ജനയുടെയും അനുഭവം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ, തുടങ്ങി വിവിധ വിഷയങ്ങൾ സൂക്ഷ്മവിശകലനത്തിനു പാത്രമാകുന്നു.
അതേസമയം ഇത്തരം ഒരു സമൂഹത്തിനു നേരെ, സമൂഹത്തോടെ രേഖ രാജ് സംവദിക്കുന്നത് വൈരാഗ്യത്തോടെയല്ല, സ്ത്രീകൾക്ക് മാത്രം സാദ്ധ്യമാകുന്ന അപാരമായ കനിവോടെയാണു - എഴുത്തുകാരിയുടെ ആ ഉന്നതി ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ മോഹിപ്പിക്കുന്നു. രേഖ രാജിന്റെ ലേഖനങ്ങൾ അനാവൃതമാക്കുന്നത് ദളിത് - സ്ത്രീ പ്രശ്നങ്ങൾ മാത്രമല്ല, എഴുത്തുകാരിയുടെ മാസ്മരികവും സുന്ദരവുമായ മനോമണ്ഢലവുമാണു.
ദളിത് സ്ത്രീ ഇടപെടലുകൾ - രേഖ രാജ് - ഡിസി ബുക്സ്, 95 രൂപ.
------------------------------------------------
This is a small note taken from FB, written by Francis Nazareth, on the book "The interventions of Dalit woman" written by Rekha Raj.
It follows ...
"This book is a collection of various 14 articles by Dr. Rekha Raj, which have already been published in various publications from 2005 to 2016.
In the beginning, I was continuously denying what Rekha was explaining in the book till the third or fourth chapters and it really took sometime for me to reach out her thought processes".
In the beginning, I was continuously denying what Rekha was explaining in the book till the third or fourth chapters and it really took sometime for me to reach out her thought processes".
"In Kerala, the caste system is worked out through the minutest experiential level, unlike in Northern parts of India where it is so evident and widely exposed in front of us. For the same reason, it is so challenging in Kerala, that there is a need to develop a language even, for that, to translate those minutest experiential levels into. It is just as like our shoulders carry the surrounded air pressure without our knowledge, the caste works in our day to day life without our awareness. It has trained our eyes even, to see only those we ''wish'' to, but not IT- the caste discrimination - we (the 'other' than the Dalit community) train ourselves in this way.
"Dalit woman is a victim of dual discrimination and we ignore this fact due to the cognition that Kerala is socially 'different'. "
Rekha is trying to bring out these challenges into the limelight through her book.
Rekha in her own words -
"In fact, the lack of such a language to explain efficiently about the various oppression, insecurities, or symbolic violence, that have been facing all the time by dalits in the workplaces, educational institutes, public sectors and cultural/ art spaces or even the illiteracy in such a language to explain them, actually curtains those experiences completely. The truth is that the hefty political sensibilities can never understand the role of caste in the day to day life. To create such a language is the important gole of any anti caste debates. The major contribution of dalit politics is also none other than that it could create such a language."
Francis Nazareth says, "the book is dealt with detailed analysis on various other topics as well like Muthanga and Chengara battles, the opposition of Chithralekha, the right wing politics of C.K.Janu, the suicidal series of Rajani.S.Anand and Geethu, the stories of C. Ayyapan, about the dalit livelihoods that do not fit in the common conscience of feminist equation of "victim - hunter modules", the political life of Kallara Sukumaran, the moral -policing habits of a Malayalee / Keralite, those anti dalit, anti woman ideas that have been incorporated evidently and minutely in Malayam movies, the political issues that have been introduced by the jail experiences of Anjana and her sister, caused by the leftist Govt. and so many...."
He continues..."at the same time, Rekha does not speak with arrogance to this kind of a society, but with a deep gesture of kindness that which is only possible by a woman. The height of that gesture revealed by the writer through her writings, in fact touched me as a reader. Her articles are not only exposing the Dalit - woman issues, but it reveals the beautiful and mesmeric mental sphere of a woman - writer also".

''The interventions of Dalit woman" - Rekha Raj .
Price : 95 Rs.
D.C.Books
Price : 95 Rs.
D.C.Books
3 comments:
സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ദളിതർക്ക് ജീവിതാവസ്ഥയിൽ മാറ്റം വന്നിട്ടുണ്ടെന്നല്ലാതെ സമൂഹത്തിൽ അവർക്ക് യാതൊരു വിധ മാറ്റവും വന്നിട്ടില്ല.
!!!!!പുതുവത്സരാശംസകൾ!!!!!
Happy new Year!
Post a Comment