തുടക്കം
ഒരു നീലാകാശം.
അങ്ങുയരത്തില്‍ നിന്നും
നിലംപൊത്തി വീണ ഒരു വൃക്ഷത്തടിയ്ക്ക് ചുറ്റും
ചിതറിവീണ ശിഖരങ്ങള്‍ക്കടിയില്‍
ചതഞ്ഞുപോയ അനേകം കൂടുകള്‍ക്ക് നടുവില്‍
ഉയര്‍ന്നുപൊങ്ങുന്ന ചിറകടികള്‍ക്കൊടുവില്‍
ബാക്കിയാവുന്ന എണ്ണമറ്റ കുറേ തൂവലുകള്‍ ...
അവസാനം കടയ്ക്കല്‍
ഇളം മണ്ണില്‍
പിളര്‍ന്നു വരുന്ന വെളുത്തൊരു തോടിനുള്ളില്‍
ചോരച്ച ഒരു കൊക്കിന്‍ തുമ്പ് .
**** **** **** **** ****
ഇത്തിരിവെട്ടം പോലും കടക്കാത്ത
തണലു പറ്റി പറ്റി
ഈര്‍പ്പമേറിയ
ഒതുക്കം വന്ന മണ്ണില്‍
രോമങ്ങളുള്ള നെഞ്ചിന്‍കൂടിലേയ്ക്ക് ഊര്‍ന്നു വീഴുന്ന
വെളുത്ത താടിയുള്ള
പത്മാസനത്തിലെ ഒരു ഋഷിവര്യന്റെ കട്ടിയുള്ള ജടയ്ക്കു മുകളില്‍
പല ദിശകളിലേയ്ക്കും പടര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങളിലെ
അനേകായിരം കലപില ചൊല്ലുന്ന ഇലകളുടെ മറവില്‍
നെയ്തു നെയ്തെടുത്ത ഒത്തിരിയൊത്തിരി കൂടുകളില്‍ പലതില്‍
തൊള്ള തുറക്കുന്ന ചോരനിറത്തിലുള്ള കുഞ്ഞുകൊക്കുകളിലേയ്ക്ക്
എങ്ങുനിന്നോ പറന്നുവന്ന് തീറ്റ തിരുകുന്ന അമ്മ കൊക്കുകള്‍.
വൃക്ഷതലപ്പത്തും
ഒടുക്കം
ഒരു നീലാകാശം .

7 comments:
എന്തുവാണ് സംഗതി??
ഇവിടെ ഇപ്പോള്‍ വെക്കേഷന്‍. നാട്ടില്‍ പോകുന്നുമില്ല.
ഒരു change അത്യാവശ്യമായിരുന്നു. അത്രേ ഉള്ളു.
തുടക്കവും ഒടുക്കവും ഒന്നിലെയ്ക്ക് തന്നെ എന്നൊരു 'ഫിലോസഫി' എടുത്തു കാച്ചി.
:)
Intrigued...but not sure I got the connection.
പശ്ചാത്തലം അറിഞ്ഞപ്പോള്‍ വാക്കുകള്‍ സുന്ദരം
രചന സുന്ദരം
അജിത്, നിഗൂഢതകള്‍ വരുത്താന്‍ ശ്രമിച്ചിരുന്നില്ല, സത്യത്തില്‍. ആശയം എങ്ങനെ വായനയിലെയ്ക്കെത്തിയ്ക്കാം എന്നതിനൊരു പതിവില്‍ നിന്നൊരു മാറ്റം വേണമെന്ന് തോന്നി... :)
പ്രിയ ആര്‍ദ്രാ... മുകളില്‍ നിന്ന് താഴേയ്ക്കും, താഴെ നിന്നും മുകളിലേയ്ക്കും ഒന്നുഴിഞ്ഞു നോക്കപ്പെടുന്ന ഒരു കാഴ്ച. രണ്ടും ഒന്നില്‍ നിന്നും ഒന്നിലെയ്ക്ക് തന്നെ. അതിനിടയിലെ കാഴ്ചകള്‍. അത്രമാത്രം. :)
അതില്‍ വൃക്ഷം, പക്ഷികള്‍ എന്റെ ചുറ്റുവട്ടത്തില്‍ നിന്നും എളുപ്പത്തില്‍ കിട്ടിയ ഒരു കാഴ്ച കൂടിയും. (എഴുതാനുപയോഗിച്ച ഒരു ടൂള്‍ എന്നും പറയട്ടെ!)
"അവസാനം കടയ്ക്കല്‍
ഇളം മണ്ണില്‍
പിളര്‍ന്നു വരുന്ന വെളുത്തൊരു തോടിനുള്ളില്‍
ചോരച്ച ഒരു കൊക്കിന്‍ തുമ്പ്"
വേദനിപ്പിയ്ക്കുന്ന കാഴ്ച!
നീര്‍മിഴിപ്പൂക്കളില്‍ വീണ്ടും വന്നതില്‍ സന്തോഷം ചേച്ചീ . വര്‍ഷ സുഖമായിരിയ്ക്കുന്നു :)
Thanks sree!
My regards to varsha... :)
Post a Comment