Tuesday, June 26, 2012

നവനീതം!

ചുകന്ന... അല്ലല്ല
നല്ല കുങ്കുമത്തിന്റെ നിറമുള്ള പട്ടില്‍
സ്വര്‍ണ്ണനിറത്തിന്റെ ഉജ്ജ്വല തിളക്കം.

ലജ്ജ ഒന്ന് മിന്നിമറഞ്ഞുപോകും വിധം
ഇത്തിരിപോന്ന മുല്ലപ്പൂ... അല്ലല്ല
നല്ല തുമ്പപ്പൂമ്പോലത്തെ പല്ലുകളിലെ
ചുകപ്പിച്ച പുഞ്ചിരിയില്‍ എത്തിനോക്കുന്ന ഇത്തിരിഭ്രമം.

കണ്ണുകള്‍ക്ക്....‌ ഒരു ദിനത്തിന്റെ മുഴുവന്‍ ആകര്‍ഷകത്വം...
അല്ലേയല്ല, അല്ലല്ല
‍കണ്ണുകളിലേയ്ക്ക് കയറിയുയര്‍ന്നു നില്‍ക്കുന്ന കണ്‍തടത്തില്‍,
(ചുകപ്പിനോടു പ്രതിഷേധിച്ച്) തുടിയ്ക്കുന്ന കണ്മഷിക്കറുപ്പ്.

സന്ധ്യയ്ക്ക് നിറം പകരും ചെമ്മാനച്ചുകപ്പില്‍ തീര്‍ത്ത
പൂര്‍ണ്ണ വൃത്തത്തിനു തൊട്ടു മുകളില്‍ ചന്ദനക്കുറി വരച്ച... അല്ല,
അതെ! ചന്ദനം കൊണ്ടു മെഴുകിയെടുത്ത,
ഒന്നോ രണ്ടോ  ചുരുളിഴകള്‍ താഴേയ്ക്ക് വീണുകിടക്കുന്ന
കുളിര്‍ നെറ്റിയ്ക്ക് മുകളില്‍ ഒരു വെളുത്ത പൂവിതള് പാറിവീണത്.‍

ആ വെളുപ്പിന് സിന്ദൂരം കിനിയുന്ന നൈര്‍മല്യം!
ഇത്തിരി മുല്ലയുടെ ഗന്ധം
വിയര്‍പ്പിന്റെ നനവ്...










4 comments:

Admin said...

നല്ല.. അല്ലല്ല.. വളരെനല്ല വരികള്‍..
നെറ്റിയിലെ ചന്ദനക്കുറിയും,
മുല്ലപ്പൂമ്പല്ലുമുള്ള,
സിന്ദൂരം ചൂടിയവളാരാണാവോ?
കൊള്ളാം എഴുത്ത്..
ആശംസകള്‍..

ajith said...

ഇത് കൊള്ളാല്ലോ

ചീര I Cheera said...

:-)

Ardra said...

Tantalising imagery...