എന്റെ
പെരുവിരലില്‍ നിന്നും നിന്റെ നെറുകവരെയുള്ള കറുകറുത്ത ദൂരം,
ഞാനെത്ര ചെറുതും, എത്ര വലുതുമാണെന്നെന്നെ ഒരുപോലെ ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.
എന്നില്‍ നിന്നുമടര്‍ത്തിയെടുക്കുന്ന എന്നിലെ വെളിച്ചമാണ് നീ!
നീയും ഞാനും ഒന്നായിത്തീരുന്ന ഒരു പ്രതിഭാസത്തെ പറ്റി ഇടയ്ക്കെങ്കിലും നീയോര്‍ത്തുനോക്കാറുണ്ടോ?

നിനക്കു ഞാനോ, എനിയ്ക്ക് നീയോ എന്നറിയാത്തവിധം നമ്മളൊരുനാള്‍ കൂടിച്ചേരുമ്പോള്‍
ഒരുപക്ഷെ നിനക്കുവേണ്ടി അപ്പോള്‍ ദുഃഖിയ്ക്കുന്നത്
വെളിച്ചമായിരിയ്ക്കും.
വെളിച്ചമായിരിയ്ക്കും.
വെളിച്ചത്തിന്
വെളിച്ചം കൊടുക്കുന്നവളല്ലേ നീ
3 comments:
നിഴല്‍ക്കവിത കൊള്ളാം കേട്ടോ
Brilliant!
Thanks, Ajitha, Ardra...
Post a Comment