അടുത്തു നിന്നും
അകലങ്ങളിലേക്കുള്ള വഴിനീളെ
ഒരോർമ്മ ഉലർത്തുന്ന വസന്തകാലമുണ്ട്.
ഒരിക്കലും അടുത്തുവരില്ലയെങ്കിലും
അവയിലൊക്കെ ഒരു പൂക്കാലം
സമ്മാനിച്ച സുഗന്ധം നിറഞ്ഞുതുളുമ്പുന്നുണ്ട്.
എത്ര പറഞ്ഞാലും തീരാത്ത
കാറ്റിന്റെ സങ്കടങ്ങളുണ്ട്.
കൂട്ടത്തിൽ നിന്നകന്നുപോയ
ഒരു പൂവിന്റെ വിഷാദമുണ്ട്.
ഇതളുകളിൽ പറ്റിയ നീർത്തുള്ളികളുണ്ട്.
അകലങ്ങളെ തമ്മിലടുപ്പിക്കുന്ന
ഈ വസന്തകാലപ്രഭാതങ്ങൾക്കും
സന്ധ്യകൾക്കും ഇടയിൽ
പിരിയാൻ വയ്യാത്ത നൊമ്പരങ്ങളുമുണ്ട്.
കെടാത്ത ഒരു തിരിനാളമുണ്ട്...
5 comments:
സ്മൃതിപഥങ്ങൾക്കരികിലെ വസന്തകാലങ്ങൾ....
നല്ല കവിത
ശുഭാശംസകൾ....
എന്തുകൊണ്ടും ഉത്തമമായ ടൈറ്റിൽ... പ്രതീക്ഷ...
ആശംസകൾ...
"ഒരോർമ്മ ഉലർത്തുന്ന വസന്തകാലമുണ്ട്."
അത്തരം ഒരു വസന്തത്തിന്റെ ഓർമ്മയിൽ ഞാനിവിടെ :)
വല്ല്യമ്മായീ.... :)
Post a Comment