Thursday, January 22, 2009

അതൊക്കെ എനിയ്ക്കറിയാം!

എന്താ എന്നോടൊരു അകൽച്ച?
ഞാനെപ്പോഴും ഓർക്കുന്നില്ല എന്നതുകൊണ്ടാണോ?
അതോ ഞാനെപ്പോഴും തിരക്കിലായതുകൊണ്ടോ?

എന്നാപിന്നെ ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ
വെറുതെ ഒന്നു നോക്കുമ്പോഴൊക്കെ
എന്നോടെന്തിനാ എപ്പോഴും ഇങ്ങിനെ ചിരിച്ചുംകൊണ്ട്‌ നിൽക്കുന്നത്‌?

അകൽച്ചയുണ്ടെന്നു എനിയ്ക്കു മനസ്സിലായത്‌ എങ്ങനെയാ എന്നല്ലേ?
അതൊക്കെ എനിയ്ക്കറിയാം.

അതോണ്ടല്ലേ എനിയ്ക്കു ചെലപ്പോ കരയാൻ തോന്നുന്നത്‌?
ചിലപ്പോ പേടി വരുന്നത്‌?
പൊട്ടിച്ചിരിയ്ക്കുമ്പോ മറന്നു പോവുന്നത്‌?

തിരക്കുകളൊക്കെ ഒഴിഞ്ഞ്‌, കുറേ ദിവസം കഴിഞ്ഞ്‌
ഇന്നലെ വിളക്കു കൊളുത്തുമ്പോൾ
ഞാൻ കണ്ടു ട്ടൊ
ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ!

9 comments:

മയൂര said...

നിനക്കിതറിയാമെന്ന് എനിക്കറിയാം :)

Inji Pennu said...

ആ!

സു | Su said...

പി. ആറിനൊരു പുഞ്ചിരി കൂടുതൽ കിട്ടിയല്ലോ. ഭാഗ്യവതി! :)

വികടശിരോമണി said...

ആ അഡീഷണൽ പുഞ്ചിരി മനസ്സിലായി,ല്ലേ:)

വേണു venu said...

ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ .
എനിക്കുമറിയാം പി ആറേ.:)

ശ്രീ said...

ആശ്വാസമായീല്ലേ?
:)

Ardra said...

“അകൽച്ചയുണ്ടെന്നു ഞാൻ വെറുതെ നടിച്ചതല്ലെ?...എന്നെയൊന്നു തിരിഞ്ഞു നോക്കാൻ? ഞാൻ ഒപ്പം തന്നെയുണ്ടല്ലോ...ചിന്തകളിലും, ചോദ്യങ്ങളിലും..തിരയൽകളിലും...:-D

very familiar thoughts P.R...:-)

ഉപാസന || Upasana said...

hahahahah
PeeyaaRE....

dont misunderstand..!
:-)
Upasana

Mahesh Cheruthana/മഹി said...

ഒരു പുഞ്ചിരി !