ചിന്തകൾക്കു ജീവൻ വെയ്ക്കുന്നത്
രാത്രികളിലാണ്.
വരിവരിയായി ഉള്ളറകളിൽ നിന്നും
പുറത്തെത്തി
അവ സമ്മേളിയ്ക്കുന്നു ഇരുട്ടത്ത്.
രാത്രിയായതുകൊണ്ടാവും
അവയ്ക്കു കറുത്ത നിറം കൈവരും.
ചുറ്റും വല തീർത്ത്
ഇരയെ കാത്തുകിടക്കുന്ന കറുത്ത
നിറമുള്ള ഒരു പടുകൂറ്റൻ ചിലന്തിയെ പോലെ!
ചിലവയ്ക്കു നടുവിൽ
അനേകം ചിലന്തിക്കുഞ്ഞുങ്ങളെ പേറുന്ന
വെളുത്ത മുട്ടയുണ്ടാകും,
മറ്റു ചിലത് നിശ്ചലമായി
വലയിൽ പറ്റിയിരിയ്ക്കും, അസ്വസ്ഥതയോടെ..
ചിലതിനു ചിറകു മുളയ്ക്കും,
കൂടെയുറങ്ങുന്നവരിൽ നിന്നും ദൂര-
ദൂരങ്ങളിലേയ്ക്കു കൂട്ടി കൊണ്ടുപോകും.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ് ഉറക്കം.
വലകളിൽ കുരുങ്ങിയും ഞെരിഞ്ഞമർന്നും,
ചിലന്തിക്കുഞ്ഞുങ്ങൾ പൊട്ടിയൊലിച്ചും
പതുക്കെ ഉയർന്നുതാഴുന്ന നിശ്വാസങ്ങൾക്കിടയിൽ
കണ്ണു തുറന്ന് മലർക്കെ കിടക്കേണ്ടി വരും,
ഒരൽപം ഉറക്കത്തിനായി കാത്തുകാത്ത്..
മറ്റു ചിലപ്പോൾ,
ചിന്തകളും ഉറക്കവുമില്ലാത്ത ലോകത്തുള്ളവർ എത്ര ഭാഗ്യവാന്മാർ!
എന്നാലോചിച്ചു തീരും മുൻപേ
ഒരു നിമിഷം കൊണ്ട് അവ രണ്ടും ഒന്നായി തീരുന്നു.
ചിറകുമുളയ്ക്കുന്നൊരു സ്വപ്നത്തിനു കീഴടങ്ങിക്കൊണ്ട്.
വലകളോരോന്നായി അഴിഞ്ഞു വീഴുന്നതും
ചിലന്തികൾ ഉള്ളറകളിലേയ്ക്കു ഉൾവലിയുന്നതും
ആരുമറിയാറില്ല,
ആഴങ്ങളിലേയ്ക്കു ഊളിയിട്ട്
കൂടുതൽ മുട്ടകളെ പൊട്ടിച്ചൊലിപ്പിയ്ക്കാൻ
അവ തന്ത്രപൂർവ്വം
തയ്യാറെടുക്കുന്നതും ആരും അറിയാറില്ല.
രാത്രികളിലാണ്.
വരിവരിയായി ഉള്ളറകളിൽ നിന്നും
പുറത്തെത്തി
അവ സമ്മേളിയ്ക്കുന്നു ഇരുട്ടത്ത്.
രാത്രിയായതുകൊണ്ടാവും
അവയ്ക്കു കറുത്ത നിറം കൈവരും.
ചുറ്റും വല തീർത്ത്
ഇരയെ കാത്തുകിടക്കുന്ന കറുത്ത
നിറമുള്ള ഒരു പടുകൂറ്റൻ ചിലന്തിയെ പോലെ!
ചിലവയ്ക്കു നടുവിൽ
അനേകം ചിലന്തിക്കുഞ്ഞുങ്ങളെ പേറുന്ന
വെളുത്ത മുട്ടയുണ്ടാകും,
മറ്റു ചിലത് നിശ്ചലമായി
വലയിൽ പറ്റിയിരിയ്ക്കും, അസ്വസ്ഥതയോടെ..
ചിലതിനു ചിറകു മുളയ്ക്കും,
കൂടെയുറങ്ങുന്നവരിൽ നിന്നും ദൂര-
ദൂരങ്ങളിലേയ്ക്കു കൂട്ടി കൊണ്ടുപോകും.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ് ഉറക്കം.
വലകളിൽ കുരുങ്ങിയും ഞെരിഞ്ഞമർന്നും,
ചിലന്തിക്കുഞ്ഞുങ്ങൾ പൊട്ടിയൊലിച്ചും
പതുക്കെ ഉയർന്നുതാഴുന്ന നിശ്വാസങ്ങൾക്കിടയിൽ
കണ്ണു തുറന്ന് മലർക്കെ കിടക്കേണ്ടി വരും,
ഒരൽപം ഉറക്കത്തിനായി കാത്തുകാത്ത്..
മറ്റു ചിലപ്പോൾ,
ചിന്തകളും ഉറക്കവുമില്ലാത്ത ലോകത്തുള്ളവർ എത്ര ഭാഗ്യവാന്മാർ!
എന്നാലോചിച്ചു തീരും മുൻപേ
ഒരു നിമിഷം കൊണ്ട് അവ രണ്ടും ഒന്നായി തീരുന്നു.
ചിറകുമുളയ്ക്കുന്നൊരു സ്വപ്നത്തിനു കീഴടങ്ങിക്കൊണ്ട്.
വലകളോരോന്നായി അഴിഞ്ഞു വീഴുന്നതും
ചിലന്തികൾ ഉള്ളറകളിലേയ്ക്കു ഉൾവലിയുന്നതും
ആരുമറിയാറില്ല,
ആഴങ്ങളിലേയ്ക്കു ഊളിയിട്ട്
കൂടുതൽ മുട്ടകളെ പൊട്ടിച്ചൊലിപ്പിയ്ക്കാൻ
അവ തന്ത്രപൂർവ്വം
തയ്യാറെടുക്കുന്നതും ആരും അറിയാറില്ല.
12 comments:
ഉഗ്രന്‍ കവിത
"അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ് ഉറക്കം."
ഈ വരികള്‍ ഞാനെടുത്തു :)
നന്നായിട്ടുണ്ട് പി. ആർ. :) ചിന്തകളെന്ന ചിലന്തികൾ കൂടുതൽ വല തീർക്കട്ടെ. പക്ഷെ നല്ല ചിന്തകളുടെ വലയാവട്ടെ.
കൊള്ളാലോ പി.ആർ.
ആശംസകൾ.
കവിതാന്ന് കേട്ടാ...
പക്ഷെ ഇതു നന്നായി.
ചിന്തകള്‍ ഡ്രൈവിങ്ങ് ചെയ്യുമ്പോഴും വരും :)
നല്ല കവിത
നല്ല ആഴമുള്ള ചിന്തകളാണല്ലോ ചേച്ചീ... നല്ല കവിത.
:)
വല്യമ്മായി, സൂ.. എന്നത്തേയും പോലെ രണ്ടു പേരും തന്നിട്ടുള്ള പ്രോത്സാഹനങ്ങളുടെ കൂട്ടത്തിലേയ്ക്കു ദാ ഇതും കൂടി ചേര്‍ത്തുവെയ്ക്കുന്നു..
തറവാടീജീ.. :)
അതോണ്ടല്ലേ കവിത എന്ന ലേബല്‍ വെയ്ക്കാതെ ‘കുത്തിക്കുറിയ്ക്കല്‍’ എന്നാക്കിയത്.. ഹി,ഹി..
പ്രോത്സാഹനത്തിനു വളരെ സന്തോഷം, നന്ദി.
വാല്‍കഷ്ണം-
സത്യായിട്ടും എനിയ്ക്കു കവിത എഴുതാനോ വായിയ്ക്കാനോ അറിയില്ല.
വികടശിരോമണീ, അപ്പൂ, ശ്രീ.. മൂന്നുപേര്‍ക്കും നന്ദി, സന്തോഷം, നമസ്കാരം..:)
ചിന്ത ചിലന്തികള്‍ നന്നായിട്ടുണ്ട് :)
പിയാറേ,
blog-ൽ,കുറ്റം പറയാമോ എന്നറിയില്ലാ.പിന്നെ,ഞങ്ങളൊക്കെ വായിച്ചു ശീലിച്ച ഒരു രീതിയാണോയെന്നുമറിയില്ലാ,ചില പ്രയോഗങ്ങൾ അത്രക്കു പിടിച്ചില്ല.(കുറ്റം എഴുത്തിന്റെതാവണമെന്നില്ലാ.നേത്രരോഗിക്കു ദീപം പോൽ-എന്നൊരു പ്രയോഗമുണ്ട്.ദീപത്തിനല്ലാ,നേത്രരോഗിക്കാണു പ്രശ്നം)ഈ ഭാഷാപ്രശ്നം കൊണ്ടു തന്നെ,വലിയവരെന്നു പേരുകേട്ട ചിലരുടെയൊന്നും പുസ്തകങ്ങൾ തികച്ചിരുന്നു വായിക്കാൻ പറ്റാറില്ലാ.(ഇതും ഒരു കേമത്തമൊന്നുമല്ലാട്ടോ)എങ്കിലും ഭാഷ ഒന്നു നന്നാക്കണ്ടേയെന്നു തോന്നുന്നു.കുറച്ചുകൂടി ഗൗരവമായി വായിക്കൂ,എഴുതിയതു വീണ്ടും വീണ്ടും നോക്കി തിരുത്തി blog ചെയ്യൂ.ഈ blog-നു,അതും ഒരു പ്രശ്നമാണോ,എഴുതിയതു വീണ്ടും ഒന്നു നോക്കാതെ,ഉടനേ ബ്ലോഗൽ?ആശയമൊക്കെ നന്നയിട്ടുണ്ട്,ട്ടോ.ആ പൊട്ടിയൊലിക്കലും മറ്റുമാണ് അത്ര രുചിക്കാതെ പോയത്.(എതിരഭിപ്രായമുള്ളവരും ഉണ്ടാവാം)comment തന്നെ വല്ലാതെ നീണ്ടോ?sorry!ഇതാണെന്റെ പ്രശ്നം,edit ചെയ്യാനറിയില്ലാ
കെപീഎസ്ജീ..
വായന എന്നത് വളരെ വളരെ കുറവു തന്നെയാണ്!
കമന്റിനു വളരേ നന്ദി, ശ്രദ്ധിയ്ക്കാം.
I liked the analogy between thoughts and spider webs...the stickiness, the discomfort, the fear, the helplessness when stuck in the web of of recurring thoughts has been brought out effectively...
could relate to it totally...
great thoughts
Post a Comment