A free translation attempt of "way beyond" from Twilight Musings
അതിരുകൾക്കപ്പുറത്തേയ്ക്ക് ...
നിങ്ങൾക്കെന്നെ വാക്കുകളുടെ ചങ്ങലയിൽ കുടുക്കണം. സമചതുരങ്ങളുടെ തടവറയിലാക്കണം. നിങ്ങൾക്കെന്നെ നിർവ്വചിക്കണം. നിങ്ങൾക്കെന്നെ നിരൂപിക്കാനായിയെന്ന അവകാശവാദം ഉന്നയിക്കണം, നിങ്ങൾക്കെന്നെയാകെ തിട്ടപ്പെടുത്തണം. നിങ്ങൾക്ക് പലതരത്തിൽ പരിശോധിക്കണം, തെളിയിക്കണം, വിശകലനം ചെയ്യണം, കീറിമുറിച്ച് പരിശോധിക്കണം. നിങ്ങൾ തന്നെ നിർമ്മിച്ചെടുത്ത മാനദണ്ഡങ്ങൾക്കകത്ത് എന്നെ നിർത്തി നിങ്ങൾക്ക് സംതൃപ്തിയടയണം. നിങ്ങൾ കരുതിക്കൂട്ടിയുണ്ടാക്കുന്ന നിയമങ്ങളെ ഞാൻ ആചരിക്കുവാൻ, നിങ്ങൾ നെയ്തെടുക്കുന്ന ചിട്ടവട്ടങ്ങളിൽ ഞാൻ നിലകൊള്ളുവാൻ, നിങ്ങൾ പറയുന്ന വസ്തുതകളെ കർക്കശമായി ഞാൻ പിൻപറ്റണമെന്ന് നിങ്ങൾ കരുതുന്നു.
നിങ്ങൾക്കെന്നെ പരിമാണപ്പെടുത്തണം, തട്ടിച്ചു നോക്കണം, ഞാൻ വിശദീകരിക്കപ്പെടണം.
നിങ്ങൾക്കെന്നെ വാക്കുകളിലൂടെ പട്ടികകളിൽ, രേഖാരൂപങ്ങളിൽ മേച്ചിൽക്കയറിട്ടു നിര്ത്തണം. മനുഷ്യ ധിഷണയാൽ ഞാൻ മുഴുവനായും മറയ്ക്കെപ്പെടുന്നു എന്ന് നിങ്ങൾ കരുതുമ്പോൾ നിങ്ങൾ അവേശഭരിതരാകുന്നുണ്ട്, അതിനപ്പുറത്തേയ്ക്ക് എനിക്ക് നിലനിൽപ്പില്ലെന്ന് കരുതുന്നുണ്ട്. നിങ്ങളെന്നെ മുഴുവനായി നിരൂപിച്ചെടുത്തുവെന്ന് സ്വയം നിങ്ങളെ നിങ്ങൾ അഭിനന്ദിക്കുന്നുണ്ട്.
പക്ഷേ... നിങ്ങൾക്ക് തെറ്റിപ്പോയി! എന്നെ അതിനു കിട്ടുകയില്ല! ഞാനതിനു യോജിച്ചവളല്ല! വാക്കുകളുടെ, വ്യാഖ്യാനങ്ങളുടെ തടവറയിലാക്കുവാനോ, ചങ്ങലകളിൽ കുടുക്കുവാനോ എന്നെ നിങ്ങൾക്ക് കിട്ടുകയില്ല. വസ്തുതകളിലൂടെയോ, രൂപങ്ങളിലൂടേയോ നിങ്ങൾക്കെന്നെ പിടികിട്ടുകയില്ല, എന്നെ രൂപപ്പെടുത്താനാവുകയില്ല. നിങ്ങളുടെ എക്സും വൈയും ആയുള്ള വെട്ടിച്ചുരുക്കലുകൾക്ക് അതീതമായി ഞാൻ വ്യാപിക്കുന്നുണ്ട്.
ഞാൻ അഞ്ജാതങ്ങളായ പല പ്രദേശങ്ങളിൽ, മനുഷ്യബുദ്ധി സഞ്ചരിയ്ക്കാത്ത പല സഞ്ചാരങ്ങളിൽ അലഞ്ഞുതിരിഞ്ഞെന്നിരിയ്ക്കും. ഞാൻ അതിർത്തികൾക്കും, നിർവ്വചനങ്ങൾക്കും കുറുകേ എന്നെതന്നെ വിസ്തൃതപ്പെടുത്തി എന്നും വരും. അദൃശ്യയാണ് ഞാൻ. ഞാൻ ദുർഗ്രഹമാണ്. നിങ്ങളുടെ പരിമിതമായ ബുദ്ധിശക്തി കൊണ്ട് എന്നെ പിടികൂടാമെന്ന് നിങ്ങൾ എന്തടിസ്ഥാനത്തിൽ മോഹിക്കുന്നു? അതും എന്നെ നിങ്ങൾക്ക് മുഴുവനായി ഒന്ന് കാണാൻകൂടി കഴിയാതിരിക്കുമ്പോൾ?
നിങ്ങളുടെ ചുരുട്ടിയ മുഷ്ടിക്കുള്ളിൽ നിന്നും മണൽത്തരികളെ പോലെ ഞാൻ രക്ഷപ്പെടും. ഞാൻ നിങ്ങൾ ശ്വസിക്കുന്ന വായുവിൽ ഉണ്ട്. വായുവില്ലാത്തതിലും ഉണ്ട്. ഞാൻ ശൂന്യതയിലുണ്ട്. ശൂന്യാകാശത്തുണ്ട്. പ്രകടിപ്പിക്കാനാവാത്ത ചിന്തകളിൽ നിലനിക്കുന്നുണ്ട്, ഗ്രഹിച്ചെടുക്കാനാവാത്ത വൈകാരികതകളിൽ ഉണ്ട്, നിങ്ങളുടെ നിശ്വാസത്തിലുണ്ട്, എന്തിന്! നിങ്ങളുടെ ഒരു കോട്ടുവായയിലുണ്ട്. അക്ഷരമാലകൾക്ക് ഒരിക്കലും എന്നെ ചൂഴ്ന്ന് മതിവരില്ല, ഭാഷ എന്നും ഒരു കുറവ് മാത്രമായിരിക്കും.
കടൽതീരത്തുള്ള മണൽത്തരികളേക്കാൾ തരിയാണ് ഞാൻ. കടലിലെ മുഴുവൻ ഉപ്പിനേക്കാൾ ഉപ്പാണ് ഞാൻ. ഉത്തരധ്രുവങ്ങളിലെ ഹിമപാളികളേക്കാൾ തണുത്തുറഞ്ഞതാണ് ഞാൻ. നിങ്ങളുടെ കണ്ണുകളിലെ കണ്ണുനീരിനേക്കാൾ ആഴമുള്ളതാണ് ഞാൻ. ഭൂമിയുടെ അടിയിലേക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന വേരുകളിലുണ്ട് ഞാൻ, മുളപൊട്ടുന്ന ഇലകളിലും, ഉണങ്ങിവീഴുന്ന ഇലകളിലും ഉണ്ട്, ഇനിയും വിരിയാത്ത മൊട്ടുകളിൽ ഉണ്ട്.
മഴവില്ലിലെ വർണ്ണങ്ങൾക്കും അതീതമായ വർണ്ണമാണ് ഞാൻ, കാതിൽ വാങ്ങാവുന്നതിലും അപ്പുറമുള്ള ശബ്ദമാണ്. ഒരു കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കത്തേക്കാൾ പ്രകാശമുള്ളതാണ്. ഞാൻ സഞ്ചരിക്കുന്നത് അഭ്യസനങ്ങൾക്കും അപ്പുറത്തേയ്ക്കാവും, എല്ലാ ഗ്രഹണശക്തികൾക്കും അതീതമായിരിക്കും, എല്ലാ അനുഭവങ്ങൾക്കും അതീതമായിരിക്കും. എന്നിട്ടും എന്നെ രൂപപ്പെടുത്തിയെടുക്കാൻ എന്തിനാണിത്ര അതികാംക്ഷ? നിങ്ങളുടെ പിടി മുറുക്കമുള്ള കൊളുത്തിലേയ്ക്ക് എന്തിനെന്നെ കോർക്കുന്നു? എന്തിനു വ്യാകരണങ്ങളുടേയും ആകാരഘടനകളുടേയും ബന്ധനങ്ങളിൽ എന്നെ തളയ്ക്കുന്നു?
നോക്കൂ... ഞാനിതിനുമൊക്കെ മുമ്പേ നിലനിന്നിരുന്നു!
അതിർത്തികൾക്കും, പരിമിതികൾക്കും, സങ്കല്പങ്ങൾക്കും, നിർവ്വചനങ്ങൾക്കും അതീതമായും ചിലതുണ്ടാവാമെന്ന് അംഗീകരിക്കാൻ എന്താണിത്ര ബുദ്ധിമുട്ട്? അങ്ങിനെ ഉൾക്കൊള്ളുവാൻ ഇത്രയ്ക്ക് ബുദ്ധിമുട്ടുണ്ടോ?
ഞാൻ ഒരുപാട്, ഒരുപാടൊരുപാട് അകലെയാണ്. നിങ്ങളുടെ കാഴ്ചയ്ക്കുമപ്പുറം. ദൂരെയുള്ള ചക്രവാളത്തിനും അപ്പുറം.
എന്താണു ഞാൻ?
NOTE : A free translation attempt of way beyond from Twilight Musings

1 comment:
എനിക്കുത്തരമില്ല
Post a Comment