Thursday, September 27, 2012

ഒരു വാക്ക്

ഒരു വാക്കുവേണമെനിയ്ക്കൊരു
വാക്ക് വേണം
കുറയാതെയുമൊട്ടു  കൂടാതെയും
സൂക്ഷ്മവും കൃത്യവുമാര്‍ന്നൊരു വാക്ക്!

അനവസരത്തിന്‍ ജാള്യതയേല്‍ക്കാത്ത
സ്നേഹത്തിന്‍ ശക്തിയറിയുന്ന
വേദനയുടെ കരി പുരളാത്ത
ഉണ്മയാകുന്ന വാക്ക്

ഒരാലിംഗനത്തിന്‍ ദൃഢതയും,
സുബദ്ധവുമാര്‍ന്ന വാക്ക്

നിശ്ശബ്ദതയിലേയ്ക്കു കയറി,
കോറി വരയ്ക്കാത്ത
ശബ്ദമില്ലാത്ത വാക്ക്...

എന്നുണ്ണിതന്‍  കാതിലോതുവാന്‍
അവന്നുള്ളമൊപ്പിയെടുക്കുവാന്‍
ശക്തിയുള്ള, കെല്പുള്ള
താഴ്ച്ചയും ആഴവുമുള്ളൊരു വാക്ക്



6 comments:

ശ്രീ said...

ആ വാക്കു കിട്ടുമ്പോള്‍ പറയണേ ചേച്ചീ

:)

അമ്മാച്ചു said...

nice :-)

Ardra said...

അങ്ങിനെയുള്ള ഒന്ന് രണ്ടു വാക്കുകള്‍ക്കായി ഞാനും പരതുകയാണ് ...

വല്യമ്മായി said...

ചില സമയത്തെങ്കിലും വാക്കുകള്‍ പോരാതെ വരുന്നു

(ഇവിടെയും വാക്കുകള്‍ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പില്‍ ആണ് ,ഞാനും എന്റെ ബ്ലോഗും ,അവിടെ നിറയാന്‍ വാക്ക് തന്നെ വേണം)

വല്യമ്മായി said...
This comment has been removed by the author.
ചീര I Cheera said...

ശ്രീ - കിട്ടുമോ എന്തോ :)
അമ്മാച്ചു - നന്ദി
ആര്‍ദ്രാ - പരതുന്തോറും അവ ഒളിച്ചു നടക്കും, ലേ. പിടി തരാതെ...
വല്യമ്മായി - സുഗതകുമാരിയുടെ അമ്പലമണി വായിയ്ക്കുന്നു ഇപ്പൊ. വാക്കുകള്‍ ഇഷ്ടം പോലെയാണതില്‍ :)
(ബ്ലോഗില്‍ വേഗം തന്നെ വാക്കുകള്‍ നിറയട്ടെ. കാത്തിരിപ്പ് തീരട്ടെ.)