Wednesday, June 22, 2011

നടത്തം

പ്രകാശപൂരിതങ്ങളായ തെരുവു വിളക്കുകളുടെ ചുവട്ടിൽ ശാന്തമായുറങ്ങുന്ന നഗരം.
ഉണർത്താതെ ഞാൻ നടന്നു.

രാവിന്റെ ഉള്ളിൽ നിന്നും
ഇന്നത്തെ കൊച്ചുപ്രഭാതവും പൊടുന്നനെ
എന്റെ കൈകളിലേയ്ക്കു പെറ്റുവീണു.

ഞാൻ കണ്ടുനിൽക്കേ
എന്റെ കൈകളിൽ കിടന്നത് തുരുതുരാ വളർന്നു.
എന്റെ കൈകളിലൊതുങ്ങാതെ അതിന്റെ പ്രകാശമെമ്പാടും പരന്നു.
അത് വെയിലിന്റെ ചൂടിനോടു ചേരുന്നതും നോക്കി ഞാൻ നിന്നു,
ഒരു നിഴൽ പറ്റി.

എന്റെ ഒഴിഞ്ഞ കൈകളിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

4 comments:

ശ്രീ said...

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉള്ളിന്‍റെ ഉള്ളില്‍ മറ്റൊന്ന്..
ഒരു 'Inception' സ്റ്റൈല്‍ :)

നന്നായി.

ഞാന്‍ പുണ്യവാളന്‍ said...

നല്ല നടത്തം

ചീര I Cheera said...

നന്ദി ശ്രീ, മൺസൂൺ നിലാവ്...

സി.പി- നന്ദി.
അപ്പപ്പോൾ വരുന്ന വാക്കുകളെ എങ്ങനെ എഴുതിയിടാം എന്ന ചിന്തയിൽ കവിഞ്ഞ് ഒന്നും നോക്കാറില്ല.. പിന്നെ മറ്റുള്ള എഴുത്തുകളും, കമന്റുകളും പലപ്പോഴായി തരാറുള്ള പ്രചോദനവും ഉണ്ട്, അത്രതന്നെ.