Friday, November 20, 2009

എന്റെ പ്രിയപ്പെട്ട ഈ സ്ലേറ്റിന്‌..

നിണ്ടൊരു അവധിക്കാലത്തിനു ശേഷം സ്ക്കൂളൊക്കെ തുറന്ന്, പുത്തൻ മണമുള്ള. തിളങ്ങുന്ന കറുകറുത്ത സ്ലേറ്റിൽ എഴുതാൻ തുടങ്ങുമ്പോഴുള്ള അതേ വിറയൽ, ഇപ്പോൾ.. ഉത്സാഹത്തോടെയെങ്കിലും.
ആദ്യത്തെ അക്ഷരം ഏതാവണം?
-എന്തായാലും ഭംഗിയിൽ വേണം.
എവിട്ന്നു തുടങ്ങണം?
-തുടങ്ങിയേ തീരൂ!
എങ്ങനെയാവണം?

(എഴുതിയും മായ്ചും, വീണ്ടുമെഴുതിയും, പിന്നെ പിന്നെയെന്ന് മാറ്റിവെയ്ക്കപ്പെട്ടും പതുക്കെ പതുക്കെ എന്റെ ഈ സ്ലേറ്റ് മങ്ങിത്തുടങ്ങിയപ്പോഴും, അക്ഷരങ്ങളൊക്കെ വിട്ടകന്നപ്പോളും, ഒളിഞ്ഞു നിന്നും പതുങ്ങിപ്പതുങ്ങിയും കൂട്ടുകാരെയൊക്കെ പോയിനോക്കുമ്പോഴും, ഒന്നുമുരിയാടാതെ മടങ്ങിപ്പോരുമ്പോഴും ഒരു രസമുണ്ടായിരുന്നു, നിശ്ശബ്ദമായി മാറിനിൽക്കുന്നതിന്റെ ഒരു സുഖം. ഒന്നെഴുതി അടുത്തതെന്തെന്നില്ലാതെ നിശ്ശബ്ദത പാലിയ്ക്കുന്നതിന്റെ സ്വാതന്ത്ര്യം തരുന്ന ഒരു തരം സുഖം. ഞനിവിടെ ഇല്ലേയില്ല എന്നു നടിയ്ക്കുന്നതിലെ ഒരു 'കള്ളസുഖം'.)

സുഖങ്ങളെയൊന്നും ഉപേക്ഷിച്ചിട്ടല്ല,

എന്നാലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഈ സ്ലേറ്റിൽ,
എഴുതിവെച്ചതൊന്നും മാഞ്ഞുപോവാത്ത ഈ ഇരുണ്ട സ്ലേറ്റിൽ,
ഇപ്പോൾ ഒന്നു കുറിച്ചു വെയ്ക്കട്ടെ,
രണ്ടേരണ്ടു വരികൾ മാത്രം.

...........
...........

എനിയ്ക്കേറ്റവും പ്രിയപ്പെട്ട രണ്ടേ രണ്ടു വരികളാവണം അവ.
ഇവിടെ അതെന്റെ ശബ്ദമാകണം, സംഗീതമാകണം..
പിന്നെ
ഞാൻ മറന്നു പോയ,
എനിയ്ക്കിനിയുമോർത്തെടുക്കാനാവാത്ത,
എനിയ്ക്കു പ്രിയപ്പെട്ട ഒരു ഈണത്തിൽ അവരിവിടെ ഉണരണം.

അതിനു മുൻപായി,
എന്റെയുള്ളിൽ കൂടുകൂട്ടി, പറക്കമുറ്റി നിൽക്കുന്ന
മൗനത്തിന്റെ പക്ഷിക്കുഞ്ഞുങ്ങളെ ഇവിടെ പറത്തിവിട്ട്‌
ആ കുഞ്ഞു തൂവലുകൾ കൊണ്ട്
ഈ സ്ലേറ്റ്‌ ഞാനൊന്നു മിനുക്കിയെടുക്കട്ടെ!

7 comments:

വല്യമ്മായി said...

എന്തിനാണീ മൗനം?

ചീര I Cheera said...

ഏയ് ഒന്നുമില്ല വല്യമ്മായീ..
തിരക്കുകളുടെ തിരക്കിൽ ഒന്നു ബ്ലോഗ്ഗറിലേയ്ക്ക് സൈൻ-ഇൻ ചെയ്തപ്പോൾ, എഴുതാനൊരു മോഹം. അങ്ങനെ വന്നുപെട്ടതാ.
ഒരു തുടങ്ങിവെയ്ക്കലുമായീലോ.

പിന്നെ ഏറെ സുഖകരമാണുതാനും ഈ മൌനം.. :)

Rare Rose said...

ഇത്തിരിയേ എഴുതിയിട്ടുള്ളൂ..അതും ഒളിച്ചിരുന്നു മൌനത്തിന്റെ കള്ളസുഖമറിയുന്നതിനെ പറ്റി.എന്നാലും നല്ല രസവും,ഭംഗിയും തോന്നി വായിക്കാന്‍..:)
മിനുക്കിയെടുത്ത സ്ലേറ്റില്‍ അക്ഷരമെഴുതി തുടങ്ങാന്‍ ഇനി മടി വേണ്ടാട്ടോ..:‌)

ചീര I Cheera said...

നന്ദി, റെയർ റോസ്..
ദാ തുടങ്ങായി.
:)

ശ്രീ said...

ഈ കുറച്ചു വരികള്‍ വായിയ്ക്കുന്നതില്‍ തന്നെ ഒരു സുഖമുണ്ട്... കാര്യമായി ഒന്നുമെഴുതിയിട്ടില്ലെങ്കിലും...

അപ്പോ ബൂലോക വനവാസം കഴിഞ്ഞ് വീണ്ടും സജീവമാകുന്നു എന്ന് പ്രതീക്ഷിയ്ക്കാമോ ചേച്ചീ?
:)

ഉപാസന || Upasana said...

avasaana varikaLkke nalla bhamgiyundaayirunnu piiyaaRE
:-)
Upasana

ചീര I Cheera said...

ശ്രീ..വനവാസം അവസാനിച്ചു എന്നു കരുതുന്നു.. നന്ദി ശ്രീ!
ഉപാസനേ, വളരെ സന്തോഷം.