ഒരു ഗാനം
സുഖത്തിനു മേല്‍ സുഖമാവാന്‍
ചിലപ്പോള്‍ എല്ലാം മറന്ന്
മരിച്ചു പാടും.
ചോര ഇറ്റിയ്ക്കും വരെ
ഒരു വാക്കിനെ
മരിച്ചെഴുതും,
ആകാശം മുട്ടി
കുത്തനെ നിര്‍ത്താന്‍
ഒരു രേഖയെ
മരിച്ചു വരയ്ക്കും.
മരിച്ചുമരിച്ച്
മറന്നു മറന്നങ്ങനെ..
ഒരു ചിന്തയുടെ വക്ക്..
അതിനിടയിലെ
ഒരു നിമിഷത്തിന്റെ പകുതി..
ദൈവമേ..
മരിച്ചുപോകാനെന്തെളുപ്പാ!
സുഖത്തിനു മേല്‍ സുഖമാവാന്‍
ചിലപ്പോള്‍ എല്ലാം മറന്ന്
മരിച്ചു പാടും.
ചോര ഇറ്റിയ്ക്കും വരെ
ഒരു വാക്കിനെ
മരിച്ചെഴുതും,
ആകാശം മുട്ടി
കുത്തനെ നിര്‍ത്താന്‍
ഒരു രേഖയെ
മരിച്ചു വരയ്ക്കും.
മരിച്ചുമരിച്ച്
മറന്നു മറന്നങ്ങനെ..
ഒരു ചിന്തയുടെ വക്ക്..
അതിനിടയിലെ
ഒരു നിമിഷത്തിന്റെ പകുതി..
ദൈവമേ..
മരിച്ചുപോകാനെന്തെളുപ്പാ!
7 comments:
:)
അതെയതെ. പക്ഷെ എന്തെങ്കിലും ആവശ്യത്തിനായിരിക്കണം.
എളുപ്പം തന്നെ.പക്ഷേ വീണ്ടും ജനിയ്ക്കാന്‍ പറ്റണം.
:)
എളുപ്പമാണു്.:)
ഈ കുത്തിക്കുറിക്കല്‍ എനിക്കിഷ്ടമായി.
ലളിതം, സുന്ദരം!
ദൈവമേ..
മരിച്ചുപോകാനെന്തെളുപ്പാ
ശരിയാണു,ഏതൊന്നും നശിപ്പിക്കാന്‍ എളുപ്പമാണു
ഒന്നുണ്ടാക്കാനാണു പാട്
Post a Comment