ശ്രീമതി ആര്‍. വേദവല്ലിയുടെ സംഗീതം കേള്‍ക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ഒരു പത്ത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്.
എങ്ങനെയാണോ
അങ്ങനെ തന്നെ, അത് അതേപടി അരങ്ങില്‍ പാടി ഫലിപ്പിച്ച് വീണ്ടും വീണ്ടും
അരക്കിട്ട് ഉറപ്പിച്ചു വെയ്ക്കുക എന്ന ഏറ്റവും ലളിതമായ ഒരു വഴിയാണവരുടെത്
എന്ന് തോന്നാറുണ്ട്. ഒപ്പം തന്നെ ലയത്തിന്മേലും, കൃതികളിലും, സംഗതികളിലും,
രാഗങ്ങളിലും, അരങ്ങിന്റെ നിയന്ത്രണത്തിലും ഒക്കെയുള്ള അവരുടെ വ്യക്തമായ
ബോധം, ജ്ഞാനം , ഉറപ്പു എന്നിവ അവരുടെ സംഗീതത്തില്‍ നിന്നും
സുവ്യക്തവുമാണ്. മനോധര്‍മ്മ സംഗീതത്തിലും ഈ തത്വം തന്നെ പിന്തുടരുന്നത്
കാണാം. "പല്ലവി" എന്ന മേഖല , അതിന്റെ എല്ലാവിധ ചിട്ടവട്ടങ്ങളോടും,
ഗൌരവത്തോടെയും കൈകാര്യം ചെയ്യുന്ന ഒരു സംഗീതജ്ഞ കൂടിയാണിവര്‍.
അതുകൊണ്ട്
തന്നെ അവരുടെ കച്ചേരികളില്‍ അനുഭവപ്പെടാറുള്ള, അണുവിട അങ്ങോട്ടോ
ഇങ്ങോട്ടോ ചലിയ്ക്കാത്ത "ശാസ്ത്രീയതയുടെ കെട്ടുറപ്പുള്ള" വ്യക്തമായ ഒരു
ആധികാരികതയുടെ സ്റ്റാമ്പ് എടുത്തു പറയണ്ടാതാണെന്നു തോന്നുന്നു. അവരുടെ
ഇത്തരം ചില ഉറപ്പുകളെ, നിലപാടുകളെ ആവാം ഒരുപക്ഷെ "സമ്പ്രദായ സംഗീതം" എന്ന
പ്രത്യേക ലേബലിലെയ്ക്ക് ശ്രീമതി വേദവല്ലിയെ കയറ്റി നിര്‍ത്തുന്നത്.
ഈയൊരു പശ്ചാത്തലതിലെയ്ക്ക് കൂട്ടിചെര്‍ക്കാവുന്ന ചോദ്യവും അവരുടെ ഉത്തരവും - "
"If not innovation, what is the way for a system of arts to change and grow with the times? Those who are doing innovations do it only for name and fame, they cannot add anything to this great art. Take
any krithi that you have learnt, sing only that for 30 days. Let me
tell you the swaroopam and rasam of your own singing of the same ragam
and the same krithi will be very different at the end of the 30 days. This is yoga. It has to be done through a lifetime. Not like doing aerobic exercises for half an hour in the morning. So, why is this happening? These
days parents push their children - "Can you take her to the level of
performing a kutcheri next year?" What can the child do. He can
memorise and sing, but manodharma sangeetham will not develop, and
that is the soul of music and this musical system. And people speak
of teaching music on the telephone. How can music be taught on the
phone! But isn't manodharma sangeetham a technical thing. Will the listeners spot the lack of expertise in a singer? I
don't believe that listeners need to be technically qualified - they
just have to be able to listen. Even lay listeners will be able to
spot a lack of manodharma abilities and will find out repetitive
memorised passages! What is the most significant thing about the Carnatic music tradition according to you? South
Indian music is based on devotion. It has kept pure, unlike
Hindustani music that suffered the effect of the invasions, and we
have to pass it on as it is, we have no right to change it!"
തോഡി വളരെ കൂടുതലായി അവര്‍ പാടി കേട്ടിട്ടുണ്ട്. (http://srutimag.blogspot.com/2012/08/todi-and-tyagaraja-part-1.html)
കൂടാതെ
ധാരാളം lecture demonstrations നടത്തി വരാറുണ്ട് അവര്‍. ശാസ്ത്രീയ
സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളായ, സരളി, ജണ്ഡവരിശകള്‍, അലങ്കാരങ്ങള്‍
തുടങ്ങിയവയുടെ ശരിയായ രീതിയിലുള്ള അഭ്യസനം മനോധര്‍മ്മ സംഗീതത്തിന്
നല്‍കുന്ന സ്വാധീനം, വര്‍ണ്ണങ്ങള്‍ക്ക് താനം പാടുമ്പോഴുള്ള സ്വാധീനം,
തുടങ്ങിയവ അവര്‍ ഊന്നിപ്പറയാറുള്ള കാര്യങ്ങളാണ്. മനോധര്‍മ്മ സംഗീതം എന്ന
ഒരു വിഭാഗം തന്നെ മാത്രമായെടുത്ത് അവര്‍ നല്‍കിയിട്ടുള്ള ചില ലെക്ചര്‍
കേട്ടിട്ടുണ്ട്. അതുപോലെ മറ്റൊന്ന്, "ത്രിമൂര്‍ത്തികളുടെ കൃതികളുടെ
രാഗങ്ങള്‍ക്ക് വന്നുപേട്ടിട്ടുള്ള മാറ്റങ്ങള്‍" ഏറെ വിജ്ഞാനപ്രദമായിരുന്നു.
അറിവ്
പകരുന്നവ മാത്രമായിട്ടല്ല, അവരുടെ ചിന്തകളിലൂടെ , റിസര്ച്ചുകളിലൂടെ,
വായന / അരങ്ങു അനുഭവങ്ങളിലൂടെ ഒക്കെ നേടിയെടുത്തിട്ടുള്ള ജ്ഞാനം,
അങ്ങേയറ്റം ലാളിത്യവും , അടുക്കും ചിട്ടയോടും കൂടിയുള്ള അവരുടെ
അവതരണത്തില്‍ പ്രതിഫലിയ്ക്കുന്നത് കാണാം. അത് വിദ്യാര്തികളിലെയ്ക്ക്
പകര്ത്തിവേയ്ക്കുന്ന ഊര്‍ജ്ജം/പ്രചോദനം അവരുടെ ലെക്ചര്‍
ഡെമോന്‍സ്ട്രെഷനുകളുടെ ഒരു പ്രത്യേകത തന്നെയാണ്. ഈയൊരു ഗുണം
തന്നെയായിരിയ്ക്കണം അവരെ ഒരു കഴിവുറ്റ ഗുരുവാക്കി മാറ്റുന്നതും, അവരുടെ
വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനവും.
വലിയൊരു
ശിഷ്യസമ്പത്ത്ള്ള ഇവരുടെ അദ്ധ്യാപന ശൈലിയില്‍ സംഗീതം മാത്രമല്ല,
സംഗീതത്തിലൂടെ ജീവിതം കൂടി പഠിപ്പിയ്ക്കുന്ന തലമുണ്ടെന്നു ശിഷ്യര്‍.