Sunday, January 08, 2012

കറുപ്പും വെളുപ്പും











ഒരു കറുത്ത ചില്ലിൻ‌കൂട്ടിലേയ്ക്കു  ഒപ്പിയെടുക്കപ്പെട്ട,
തിരികെപ്പിടിച്ചെടുക്കാൻ കൊതിപ്പിയ്ക്കുന്ന ഒരു നിമിഷം!

ആ കറുപ്പിൽ നിന്നും
വെളുപ്പ്
വല്ലാതെ ആശിപ്പിയ്ക്കുന്ന ഒരു പഴയ കൌതുകത്തെ കണ്ടെടുക്കുന്നു.
അതിനെ ഉള്ള് തൊടുന്ന നിഷ്കളങ്കതയുടെ ഉടുപ്പിടീപ്പിയ്ക്കുന്നു.
അതിനൊരുപിടി ഓർമ്മകളുടെ സുവർണ്ണതിളക്കം നൽകുന്നു.

ഈ കറുപ്പിനും വെളുപ്പിനുമിടയ്ക്കെവിടെയൊക്കെയോ
വിട്ടുവിട്ട്, അടർന്നുവീണു കൊണ്ടിരിയ്ക്കുന്ന ഭാഗത്ത്
ഇനിയുമൊരു ബാല്യത്തിന്റെ ഒരു കുഞ്ഞു ശബ്ദം കേൾക്കാനുണ്ട്.

ഇന്നലെകളുടെ കറുത്തു തുടങ്ങുന്ന ബാല്യങ്ങളെ വീണ്ടെടുത്തോമനിയ്ക്കാൻ
ഇന്നിനുണ്ടാവുന്നുണ്ട്
അത്ര തന്നെ നിഷ്ക്കളങ്കതയൂറുന്ന,
അതേ രക്തമോടുന്ന,
വെളുത്തു തുടങ്ങുന്ന മറ്റൊരു ബാല്യം!

ഇങ്ങനെ കറുത്ത് കറുത്ത്, വെളുത്തു വെളുത്ത്,
പിന്നെ വെളുത്ത് കറുത്ത്, കറുത്ത് വെളുത്ത്...

(This image was clicked by my uncle long before and I have to mention my cousin sister also here, from whom I got this photo.
And this is dedicated specially to my brother and his son! )



6 comments:

വൈഖരി said...
This comment has been removed by the author.
വൈഖരി said...

ഇത്തരം കാഴ്ചയില്‍ ആര്‍ക്കും അനുഭവപ്പെടുന്ന വികാരങ്ങള്‍ . അതെ, കറുത്ത്, കറുത്ത്. പിന്നെ വെളുത്തു, വെളുത്തു ......
അനുസ്യൂതമായ പ്രവാഹം....

ശ്രീ said...

ഓര്‍മ്മകളിലേയ്ക്കൊരു തിരിച്ചു പോക്ക്...

പുതുവത്സരാശംസകള്‍, ചേച്ചീ

ചീര I Cheera said...

വൈഖരീ... :)
ശ്രീ... പുതുവത്സരാശംസകൾ, സുഖമാണോ?

Rejeesh Sanathanan said...

മൊത്തത്തിൽ ഒരു കറുപ്പും വെളുപ്പും.......:)

ചീര I Cheera said...

:-)