Monday, May 16, 2011

ചൂട്


പൊള്ളുന്ന ചൂടത്ത്, ചൂടുള്ള കാറ്റത്ത്
വറ്റിയുണങ്ങുന്ന ഓർമ്മകൾ.
വരണ്ടുണങ്ങി
വിണ്ടുകീറുന്ന ഒരു ഹൃദയം.

അതിൽ
ചുട്ടു നീറുന്ന വേദന.
അതിന്റെ
ഉള്ളു തുളയ്ക്കുന്ന പിടച്ചിൽ.

ആ പിടച്ചിലിൽ
വറ്റാത്ത കിണർ പോലെ
നിറഞ്ഞുകൊണ്ടിരിയ്ക്കുന്ന
ചുടുനീരിന്റെ ചൂടിൽ
മെഴുകുപോലുരുകിയൊലിയ്ക്കുന്ന
കനലു പോലുള്ള രണ്ടു കണ്ണുകൾ!1 comment:

മണ്‍സൂണ്‍ നിലാവ് said...

''വേദന വേദന ഈ മാറില്‍
തറച്ച അസ്ത്രങ്ങള്‍ ഒന്നെടുക്കു
വേദന വേദന ഈ ഈറന്‍
കണ്ണില്‍ സാന്ദ്വോനം അല്‍പ്പം നല്‍ക്കു ''

പഞ്ചായത്ത് എത് എന്ന് ചോദിച്ചത് ഒരു തമാശ ആയിരുന്നു അലോഹ്യം ഒന്നും ഇല്ലല്ലോ

സ്നേഹത്തോടെ . ആശംസകളോടെ മണ്‍സൂണ്‍