കടലിനു വേണ്ടി അലകൾ
കരയോട് നുരയായി കിന്നരിച്ചുകൊണ്ടേയിരുന്നു.
പൂവിനു വേണ്ടി കാറ്റ്
ചെടിയെ തഴുകി ഉമ്മവെച്ചുകൊണ്ടേയിരുന്നു.
മണ്ണിനു വേണ്ടി മരങ്ങൾ
ഭൂമിയെ വേരാഴ്ത്തി സ്നേഹിച്ചുകൊണ്ടേയിരുന്നു.
ആകാശത്തിനു വേണ്ടി മേഘം
വീണുടയാത്ത മഴത്തുള്ളികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
എത്ര ജ്വലിച്ചുതീർത്തിട്ടും, എരിഞ്ഞുതീർത്തിട്ടും
പറഞ്ഞുതീരാത്ത,
അഗ്നിയോടുള്ള ആരുടേയോ പ്രണയവുമായി
കനൽ മാത്രം
ഒരുപിടി ചാരമായി ബാക്കി!
7 comments:
നല്ല കവിത,ഞാനുമെഴുതിയിട്ടുണ്ട് ഒരിക്കല്‍ കനലിനെ കുറിച്ച് :)
കുത്തിക്കുറിക്കല്‍ കൊള്ളാം , പിന്നെ കവിത ഞാന്‍ വായിക്കാറില്ല :)
പാവം കനല്‍ അല്ലേ? എന്നാലും ചാരത്തിന്റെ രൂപത്തിലെങ്കിലും ഒരു ഓര്‍മ്മയായി അവശേഷിയ്ക്കാന്‍ കനലിനു മാത്രമല്ലേ സാധിയ്ക്കുന്നുള്ളൂ... മറ്റുള്ളവയ്ക്കൊന്നും ഒരടയാളവും ബാക്കി വയ്ക്കാനാകുന്നില്ലല്ലോ :)
അതു വായിച്ചതോർക്കുന്നുണ്ട് വല്യമ്മായീ.. ഇപ്പൊ ഒന്നുകൂടി പോയി വായിച്ചു. നന്ദി.
താങ്ക്യൂ തറവാടീ, കൊള്ളാമെന്നു പറഞ്ഞത് സൂക്ഷിച്ചുവെയ്ക്കുന്നു.
ഒരോഫ്:
അതുപിന്നെ എനിയ്ക്കറിയില്ലേ കവിത എഴുതാറേയുള്ളൂന്ന്.. :)
“ജയശങ്കറിനെ” മറന്നിട്ടില്ല്യേ.... :))
ശ്രീ, അങ്ങനെയും ആവാം ലേ.
പിന്നെയും ലീവെടുത്തോ ചേച്ചീ?
:)
അതെ ശ്രീ, ഒരു ലോങ് ലീവ്. :)
nannayittund
Post a Comment