കടലിനു വേണ്ടി അലകൾ
കരയോട് നുരയായി കിന്നരിച്ചുകൊണ്ടേയിരുന്നു.
പൂവിനു വേണ്ടി കാറ്റ്
ചെടിയെ തഴുകി ഉമ്മവെച്ചുകൊണ്ടേയിരുന്നു.
മണ്ണിനു വേണ്ടി മരങ്ങൾ
ഭൂമിയെ വേരാഴ്ത്തി സ്നേഹിച്ചുകൊണ്ടേയിരുന്നു.
ആകാശത്തിനു വേണ്ടി മേഘം
വീണുടയാത്ത മഴത്തുള്ളികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
എത്ര ജ്വലിച്ചുതീർത്തിട്ടും, എരിഞ്ഞുതീർത്തിട്ടും
പറഞ്ഞുതീരാത്ത,
അഗ്നിയോടുള്ള ആരുടേയോ പ്രണയവുമായി
കനൽ മാത്രം
ഒരുപിടി ചാരമായി ബാക്കി!