Saturday, June 21, 2008

കാത്തിരുപ്പ്

കാത്തിരുന്ന്, കാത്തിരുന്ന്..

ദിവസങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌
ഇടയിലുള്ള ദിവസങ്ങളെ കണ്ടൂന്ന് നടിയ്ക്കാതെ
എടുത്തു ചാടാന്‍ കൊതിച്ച്‌,
മുന്‍പേ പോകാനുള്ളവര്‍ വേഗമൊന്നു പോയികിട്ടാന്‍
അക്ഷമയോടെ കാത്തു കാത്ത്‌,
അവസാനം ദാ നാളെ, മറ്റന്നാള്‍..
അല്ല ദാ എത്തി!! എത്തി!!
എന്നൊക്കെ പറയാറാവുമ്പോള്‍,
അടുക്കുമ്പോള്‍,
കെട്ടി വെയ്ക്കപ്പെടുന്ന പെട്ടികള്‍ക്കു മുന്നിലിരിയ്ക്കുമ്പോള്‍
വെറുതേയൊരു തോന്നല്‍..

കാത്തിരുപ്പ് തുടങ്ങിയന്നിലേയ്ക്കു തിരികെ ഓടിപ്പോകാന്‍..

ഒരവധിക്കാലം കൂടി ഇതാ കയ്യില്‍ നിന്നുമൂര്‍ന്നു വീഴാറായി നില്‍ക്കുന്നു!

*******************


അനീത്തികുട്ടി : അമ്മേ.. എപ്പഴാ ജൂണാവാ?
അമ്മ : ഇനീം ഒരു മാസം കൂടി കഴിഞ്ഞാല്‍..

അനീത്തി കുട്ടി ദിവസവും രാവിലെ സ്ക്കൂള്‍ യൂണിഫോം ഇടുമ്പോള്‍ ചോദിച്ചു തുടങ്ങി. അമ്മേ.. ഒരു മാസം കഴിഞ്ഞ്വോ?എപ്പഴാ ഒരു മാസം കഴിയാ?ഒരു മാസം കഴിഞ്ഞാ ജൂണ്‌ വര്വോ?

ഒടുക്കം അമ്മയുടേയും ക്ഷമ നെല്ലിപ്പടി കാണാന്‍ തുടങ്ങി. ജൂണാവാഞ്ഞിട്ട്‌.

അ.കു : അമ്മേ.. ഇപ്പൊ ജൂണായോ?
അമ്മ : ആയീലോ..

അ.കു : അയ്യോ, അപ്പൊ എന്താ നമ്മള്‌ നാട്ട്‌ല്‌ പൂവാത്ത്‌? വേഗം പൂവാ അല്ലെങ്കി ജൂണ്‌ കഴിഞ്ഞാലോ..

(അര നിമിഷം കൊണ്ട് അനീത്തികുട്ടീടെ കവിളുകള്‍ ചുകന്നു തുടുത്തു!)

16 comments:

കുഞ്ഞന്‍ said...

എന്തിനാ അനിയത്തിക്കുട്ടിയെ അടിച്ചത്..?

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

siva // ശിവ said...

അവധിക്കാലാശംസകള്‍...വിശേഷിച്ചും അനീത്തികുട്ടിയ്ക്ക്...

ബാജി ഓടംവേലി said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു

വേണു venu said...

അപ്പോള്‍ നല്ലൊരവധിക്കാലം ആശംസിക്കുന്നു.:)

സഹയാത്രികന്‍ said...

പോണില്ലേ ചേച്ച്യേ... ഇത്തവണ ഓണം നാട്ടില്‍ പോകാന്നു പറഞ്ഞിരുന്നില്ലെ അമ്മൂനോടും അനിയത്തിക്കുട്ടിയോടും... കുട്ടികള്‍ നമ്മുടെ നാടും മഴയും പച്ചപ്പും ഓണവുമെല്ലാം അറിയട്ടേ...
:)

ആശംസകള്‍... :)

തറവാടി said...

" കഷ്ടം തോന്നുന്നു നിന്‍‌റ്റെ കാര്യമോര്‍ത്തിട്ട് നീ അടുത്തമാസം ഇങ്ങോട്ട് വരില്ലേ , ഞങ്ങള്‍ക്കിനിയും സ്വപ്നങ്ങള്‍ കാണാം വയനാടിന്‍‌റ്റെ ചുരം കയറുന്നതിനെപ്പറ്റിയും മുന്നാറിലേക്കുള്ള വഴി അളുകളോട് അന്വേഷിക്കുന്നതിനെപ്പറ്റിയും തൃശ്ശൂര്‍ രാഗത്തില്‍ നിന്നും ഇടവേളക്ക് ബജി കഴിക്കുന്നതിനെപ്പറ്റിയും "

കഴിഞ്ഞ ദിവസത്തില്‍ നാട്ടില്‍ പോകുന്ന സുഹൃത്തിനോട് അടുത്തമാസത്തില്‍ പോകുന്ന ഞാന്‍ :)

പി.ആറിന് ,

അവധിദിനാശംസകള്‍ :)

ഓ.ടോ : പക്ഷെ ഞങ്ങളും പോകൂല്ലൊ ജൂലായ് അവസാനത്തില്‍ അപ്പോ നിങ്ങളൊക്കെ തിരിച്ചു വരികയാവും :)

ദിലീപ് വിശ്വനാഥ് said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

ശ്രീ said...

അപ്പൊ അവധിക്കാലം ആയല്ലേ ചേച്ചീ. നാട്ടില്‍ കുറേ നാള്‍ ഉണ്ടാകുമോ? അമ്മൂട്ടിയ്ക്കും അനീത്തിക്കുട്ടിയ്ക്കും മനസ്സു നിറച്ച് നാടിന്റെ നന്മകള്‍ പകര്‍ന്നു കൊടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു... ഒപ്പം എല്ലാവര്‍ക്കും നല്ലൊരു അവധിക്കാലവും.
:)

മുസാഫിര്‍ said...

ജൂണ്‍ പോയാലും പിന്നേയും ജൂണ്‍ വരില്ലേ , അനീത്തിക്കുട്ടിയ്ക്ക് കാത്തിരിക്കാനായി ?.
നല്ല അവധി ദിനങ്ങള്‍ ആശംസിക്കുന്നു.

ചീര I Cheera said...

കുഞ്ഞന്‍, ചുകന്നതിന്റെ കാരണം രഹസ്യമാ,!
ശിവാ, ബാജി ഓടംവേലി, വേണൂ ജീ.. താങ്ക്യൂ,താങ്ക്യൂ..
ഹലോ സഹയാത്രികന്‍സ്.. സുഖമല്ലേ? :)
ഓണം കൂടാനാവുമോന്നറിയില്ല, :(
(അപ്പൊ ഓര്‍മ്മണ്ട് ലേ)
തറവാടീ, ഹിഹി ഞങ്ങള്‍ മിയ്ക്കവാറും ആഗസ്റ്റിലേ വരൂ.. :)
അങ്ങോട്ടും അഡ്വാന്‍സായി നല്ലൊരു അവധിക്കാലം നേരട്ടെ.
വാല്‍മീകീ, ശ്രീ.. ഇവിടത്തെ സമ്മര്‍ വെക്കേഷനാണ്. സമ്മര്‍ ഇപ്പോഴാണിവിടെ. രണ്ടു മാസം കിട്ടും.
മുസാഫിര്‍.. അവിടെ വെക്കേഷന്‍ തുടങ്ങിയില്ലേ?

എല്ലാവരുടേയും ആശംസകള്‍ വായിച്ച് ‘ആനന്ദതുന്തിലയായി’ഞാന്‍.. :)

ഉപാസന || Upasana said...

ellaavarum paRanjnjathe thanne njaanum paRayunnu.
aazamsakaL
:-)
Upasana

ഹരിശ്രീ said...

ഇവിടെ എത്താന്‍ വൈകി...

വന്നപ്പോള്‍ മനസ്സിലായി .... വെക്കേഷന്‍ ആണെന്ന്...നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...

ശ്രീ said...

അല്ല, അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്താറായില്ലേ?

തറവാടി said...
This comment has been removed by the author.
തറവാടി said...

പ്രിയ പി.ആര്‍,

ബുദ്ധിമുട്ടാവില്ലെങ്കില്‍ എന്‍‌റ്റെ ബ്ലോഗിലേക്കുള്ള ലിങ്കില്‍ ഈ അഡ്രസ് (www.tharavadi.aliyup.com)കൊടുക്കുമല്ലോ.

ചീര I Cheera said...

ദാ മാറ്റി.