Wednesday, March 12, 2008

സുന്ദരമീ ..

ദൈവം എഴുതുകയാണ്‌ കഥകള്‍.
വാചകങ്ങള്‍ ചേരുംപടി ചേര്‍ത്തും
വേണ്ടുന്ന വലുപ്പത്തില്, അളന്ന്
‍കുറുക്കിയും നീട്ടിയും തുടരുമ്പോള്‍,

അതിന്റെ ഗതിയോ ഒടുക്കമോ
നിയന്ത്രണാധീനമാകുന്നില്ല
എന്നിടത്താവും ഒരുപക്ഷേ
ദൈവം എഴുത്ത്‌ ആസ്വദിയ്ക്കുന്നതും,
കഥകള്‍ സുന്ദരമാകുന്നതും,
വായനക്കാര്‍ പകച്ചു നില്‍ക്കുന്നതും!

19 comments:

ഉപാസന || Upasana said...

ചിന്തകള്‍ ഇഷ്ടമായി
:-)
ഉപാസന

വേണു venu said...

നിയന്ത്രണാധീനമാകാത്ത കഥകള്‍ തന്നെ ജീവിതം.:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊ

M. Ashraf said...

ഈ കഥയെഴുത്ത്‌ വെറുതെ ഒരു നേരമ്പോക്കാകുമോ അതോ നമ്മുടെ ഭാഗഥേയത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും നിശ്ചയമുണ്ടോ

സു | Su said...

ദൈവത്തിനു ശരിക്കും കഥ കൊണ്ടുപോകാന്‍ അറിയില്ല പക്ഷേ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുമയുള്ള ചിന്തകള്‍...

ആശംസകള്‍

ദിലീപ് വിശ്വനാഥ് said...

നല്ല ചിന്തയില്‍ നിന്നുരുത്തിരിഞ്ഞ നല്ല വരികള്‍.

സാരംഗി said...

നന്നായിട്ടുണ്ട്. പ്രത്യേകിച്ചും ഈ വരികള്‍..

"അതിന്റെ ഗതിയോ ഒടുക്കമോ
നിയന്ത്രണാധീനമാകുന്നില്ല
എന്നിടത്താവും ഒരുപക്ഷേ
ദൈവം എഴുത്ത്‌ ആസ്വദിയ്ക്കുന്നതും,
കഥകള്‍ സുന്ദരമാകുന്നതും,
വായനക്കാര്‍ പകച്ചു നില്‍ക്കുന്നതും"
ഇഷ്ടപ്പെട്ടു.

മയൂര said...

"നിയന്ത്രണാധീനമാകുന്നില്ല"

അതാണ്..അതുമാത്രമണ്...അതുതന്നെയാണ് കര്യം. ഇഷ്ടമായി :)

ശ്രീ said...

ദൈവത്തിന്റെ കഥയിലെ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ദൈവത്തെയും വെല്ലു വിളിയ്ക്കുകയല്ലേ?

വ്യത്യസ്തമായ ചിന്ത തന്നെ ചേച്ചീ...
:)

Sharu (Ansha Muneer) said...

നല്ല ചിന്ത..പുതിയ പ്രമേയം..

ചീര I Cheera said...

ഉപാസനേ - ഇഷ്ടായോ?
വേണൂ ജീ - ദാ ഒരു സ്മൈലി അങ്ങോട്ടും.
സജീ - അറിയില്ല, ഉത്തരങ്ങള്‍ക്കായി അധികം തേടി പോകാതിരിയ്ക്കുകയാവും ബുദ്ധി, ചിലതൊക്കെ കണ്ടുപിടിയ്ക്കാമെങ്കിലും.. അല്ലേ?
എം. അഷറഫ് - നേരമ്പോക്കാവില്ല എന്നാ തോന്നണത്, ദൈവത്തിനു നേരമ്പോക്ക് ആവശ്യമില്ലാത്ത സ്ഥിതിയ്ക്ക്, അതല്ലേ ഉദ്ദേശ്ശിച്ചത്?
സൂ - ദൈവത്തിനു പോലും അറിയാത്തതിനെ കുറിച്ചാണ് നമ്മുടെ വേവലാതി അല്ലേ? :)
പ്രിയേ, വാല്‍മീകി - ദാ ഒരു സ്മൈലി.:)
മയൂരേ, - അതൌ മാത്രമാണ്, ശരിയ്ക്കും. പിന്നേം പിന്നേം അങ്ങനെ തന്നെ തോന്നുന്നു.
സാരംഗീ - വളരെ സന്തോഷം ട്ടൊ.
ശ്രീ - ഹ,ഹ.. ശരിയ്ക്കും!

എല്ലാവര്‍ക്കും നിറയേ സന്തോഷം, ‘ബ്ലോഗോസ്നേഹം‘.

ചീര I Cheera said...

ഷാരൂനെ അപ്പൊ കണ്ടില്ലല്ലോ?

മുസ്തഫ|musthapha said...

നല്ല ആശയം!

അവസാനത്തെ വരികള്‍ തന്നെ മികച്ച് നില്‍ക്കുന്നത്.

വല്യമ്മായി said...

"നിയന്ത്രണാധീനമാകുന്നില്ല" നമുക്കല്ല ദൈവത്തിന് :) കുറച്ചു പഴയ വരികള്‍ http://rehnaliyu.blogspot.com/2006/08/blog-post_24.html

ചീര I Cheera said...

ലിങ്കിട്ടത് നന്നായി, വായിച്ചിരുന്നില്ല.
അഗ്രജന്‍..

തറവാടി said...

:)

പി ആറെ , ആ വേര്‍ഡ് വേരിഫിക്കേഷന്‍ ഒന്നെടുത്തുകളഞ്ഞാല്‍ ബല്യ ഉപകാരം :)

ഗീത said...

വാചകങ്ങള്‍ ചേരുംപടി ചേര്‍ത്തും
വേണ്ടുന്ന വലുപ്പത്തില്, അളന്ന്
‍കുറുക്കിയും നീട്ടിയും .....

ഇത് ഒരു നിയന്ത്രണം തന്നെയല്ലേ പി.ആര്‍?

Inji Pennu said...

നൈസ്!