Thursday, October 25, 2007

ശ്രുതി ചേര്‍ന്ന വീണ.

ടാലന്റുണ്ട്‌, പര്‍ഫോമന്‍സ്‌ പോരാ
കണ്ണടച്ചതെന്തേ, ഐ കോണ്ടാക്റ്റ്‌ വേണ്ടേ,
പിച്ചും, ടെമ്പോം പര്‍ഫക്റ്റാണല്ലോ,
എന്നാലെന്തേ സ്റ്റേജ്‌ മുഴോനുമുപയോഗിച്ചീല?
ശാരീരവും നന്ന് ശരീരവും നന്ന്,
എന്നാലോ, കോസ്റ്റ്യൂമും ഹെയര്‍ സ്റ്റെയിലും അറുബോറ്‌!

ഇവ്വണ്ണം ചുട്ടുപൊള്ളും കമന്റ്സില്‍ വെന്തു നീറവേ
അന്വേഷിച്ചു നടന്നൂ അവന്‍, ഇക്കാലമത്രയും
അഭ്യസിച്ചൊരു സംഗീതത്തിന്‍ പാഠങ്ങളെ!
കണ്ണീരു തൂകി, അച്ഛനുമമ്മയും മിത്രങ്ങളും
ഏകാശ്രയമാമൊരെസ്സമ്മസ്സിനേ പൂജിച്ചു നില്‍ക്കേ,
മുന്‍പിലുയര്‍ന്നു പൊന്തീ ഭീമമാം രണ്ടു ചോദ്യചിഹ്നം.

സേഫ്‌ സോണോ, ഡെയ്ഞ്ചര്‍ സോണോ??

സോണുകള്‍ക്കിടയില്‍ പിടയുമ്മനമോടെ, കച്ചിത്തുമ്പായവര-
യച്ചൂ സരസ്വതീ ദേവിയ്ക്കുമൊരെസ്സമ്മസ്സ്‌ - സേഫാക്കാന്‍.
പാവം! അവനുമഛനുമമ്മയുമ്മറന്നുപോയത്രേ ഒരു കാര്യം,
പുഞ്ചിരിയും തൂകി, കമലത്തിലെഴുന്നൊരാ,
തൃക്കൈകള്‍ നാലുള്ളൊരാ വാണീ ദേവി തന്‍
മടിയിലമരുന്നത്‌ മൊബെയിലല്ല..

ശ്രുതി ചേര്‍ന്നൊരു വീണയാണെന്ന്!

11 comments:

സഹയാത്രികന്‍ said...

ചേച്ച്യേ തേങ്ങ എന്റെ വക....

ഠേ...!

പുഞ്ചിരിയും തൂകി, കമലത്തിലെഴുന്നൊരാ,
തൃക്കൈകള്‍ നാലുള്ളൊരാ വാണീ ദേവി തന്‍
മടിയിലമരുന്നത്‌ മൊബെയിലല്ല...
ശ്രുതി ചേര്‍ന്നൊരു വീണയാണെന്ന്!

അത് കലക്കി... നല്ല യമണ്ടകന്‍ കൊട്ട്...

:)


ഓ:ടോ: സമയം കിട്ടുവീണേല്‍ തെനാലിരാമന്റെ ഇന്ന് വന്ന പോസ്റ്റ് ഒന്ന് നോക്കിക്കൊള്ളൂ
:)

സാല്‍ജോҐsaljo said...

എസ് എം എസ് ഫോര്‍മാറ്റ് പറഞ്ഞില്ല..?! എന്താ?

:) കൊള്ളാം.

ശ്രീ said...

ചേച്ചീ...

“ഇവ്വണ്ണം ചുട്ടുപൊള്ളും കമന്റ്സില്‍ വെന്തു നീറവേ
അന്വേഷിച്ചു നടന്നൂ അവന്‍, ഇക്കാലമത്രയും
അഭ്യസിച്ചൊരു സംഗീതത്തിന്‍ പാഠങ്ങളെ!”

ഇതു വായിച്ചപ്പോഴാ ഓര്‍‌ത്തത്... സംഗീതപോസ്റ്റുകളൊന്നും ഇടുന്നില്ലേ?
വൈകണ്ട!

:)

Murali K Menon said...

ജഡ്ജസ്സിന്റെ പിച്ചും പേയിനും നടുമ്പൊറം നോക്കി നല്ല പിച്ചും ഇടിയും കൊടുത്താല്‍ കാര്യങ്ങളൊക്കെ ശരിയാവും. ഇല്ലേ? ഇല്ല അല്ലേ? എന്നാല്‍ വേണ്ട.. പിച്ചും ശരിയല്ല, പാ‍ യും ശരിയല്ല. ഞാന്‍ പാ വിരിച്ചുറങ്ങി.

ഉപാസന || Upasana said...

:)
കൊള്ളാം
ഉപാസന

Sherlock said...

എന്തെല്ലാം സബ്ജെക്റ്റുകള്‍ :) കൊള്ളാം

മയൂര said...

നന്നായിരിക്കുന്നു..

ദിലീപ് വിശ്വനാഥ് said...

അത് കൊള്ളാമല്ലോ. വളരെ ഇഷ്ടപെട്ടു.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ചീര I Cheera said...

സഹയാത്രികന്‍സ്..നാളികേരം കിട്ടി ബോധിച്ചു..
വായിച്ചു അതും.. എന്തു പറയാന്‍!
:)
സാല്‍ജോ, ശ്രീ, സൂ,മുരളി ജീ,ഉപാസനേ, ജിഹേഷേ,മഞ്ചൂ, മയുരാജീ, വാല്‍മീകി, അക്ഷരജാലകം.. (ലിങ്ക് കിട്ടുന്നില്ലല്ലോ ശ്രീ. ഹരികുമാര്‍)
സന്തോഷം എല്ലാവര്‍ക്കും..

SreeDeviNair.ശ്രീരാഗം said...

Dear PR
Ethu, sathyamanu
viswasikkan kazhiyumenkil!