കണ്ടതാണ് ഞാൻ
ആകാശത്തു നിന്നും താഴേയ്ക്കു നോക്കിയപ്പോൾ
എന്റെ രണ്ടു കണ്ണുകളിലേയ്ക്ക്
ഘോരശബ്ദത്തിൽ
ഭൂമി ഉരുണ്ടുരുണ്ട് വരുന്നത്.
സകല പർവ്വതങ്ങളും, താഴ്‌വരകളും, സമുദ്രങ്ങളും എന്റെ കണ്ണുകളിൽ
നിറഞ്ഞു കവിഞ്ഞപ്പോൾ,
വനങ്ങളും, മൃഗങ്ങളും, മനുഷ്യരും, എന്റെ മനസ്സിനെ കവർന്നെടുത്തപ്പോൾ,
ശബ്ദങ്ങളും, വർണ്ണങ്ങളും, കാറ്റും, മഴയും, പുഴയും എന്റെ
ഹൃദയത്തെ തഴുകി ചേർത്തുവെച്ചപ്പോൾ,
കണ്ടതാണ് ഞാൻ
നീലാകാശം ഭൂമിയിലേയ്ക്കു നിലംപൊത്തി വീഴുന്നത്.
ആ മടിത്തട്ടിലേയ്ക്കു ഞാൻ പൊടുന്നനെ പിറന്നു വീഴുന്നത്.
നീല നിറമുള്ള ഭൂമിയിൽ സ്നേഹം ഉണ്ടാവുന്നത്.