കാത്തിരുന്ന്, കാത്തിരുന്ന്..
ദിവസങ്ങള്‍ക്കപ്പുറത്തേയ്ക്ക്
ഇടയിലുള്ള ദിവസങ്ങളെ കണ്ടൂന്ന് നടിയ്ക്കാതെ
എടുത്തു ചാടാന്‍ കൊതിച്ച്,
മുന്‍പേ പോകാനുള്ളവര്‍ വേഗമൊന്നു പോയികിട്ടാന്‍
അക്ഷമയോടെ കാത്തു കാത്ത്,
അവസാനം ദാ നാളെ, മറ്റന്നാള്‍..
അല്ല ദാ എത്തി!! എത്തി!!
എന്നൊക്കെ പറയാറാവുമ്പോള്‍,
അടുക്കുമ്പോള്‍,
കെട്ടി വെയ്ക്കപ്പെടുന്ന പെട്ടികള്‍ക്കു മുന്നിലിരിയ്ക്കുമ്പോള്‍
വെറുതേയൊരു തോന്നല്‍..
കാത്തിരുപ്പ് തുടങ്ങിയന്നിലേയ്ക്കു തിരികെ ഓടിപ്പോകാന്‍..
ഒരവധിക്കാലം കൂടി ഇതാ കയ്യില്‍ നിന്നുമൂര്‍ന്നു വീഴാറായി നില്‍ക്കുന്നു!
*******************
അനീത്തികുട്ടി : അമ്മേ.. എപ്പഴാ ജൂണാവാ?
അമ്മ : ഇനീം ഒരു മാസം കൂടി കഴിഞ്ഞാല്‍..
അനീത്തി കുട്ടി ദിവസവും രാവിലെ സ്ക്കൂള്‍ യൂണിഫോം ഇടുമ്പോള്‍ ചോദിച്ചു തുടങ്ങി. അമ്മേ.. ഒരു മാസം കഴിഞ്ഞ്വോ?എപ്പഴാ ഒരു മാസം കഴിയാ?ഒരു മാസം കഴിഞ്ഞാ ജൂണ് വര്വോ?
ഒടുക്കം അമ്മയുടേയും ക്ഷമ നെല്ലിപ്പടി കാണാന്‍ തുടങ്ങി. ജൂണാവാഞ്ഞിട്ട്.
അ.കു : അമ്മേ.. ഇപ്പൊ ജൂണായോ?
അമ്മ : ആയീലോ..
അ.കു : അയ്യോ, അപ്പൊ എന്താ നമ്മള് നാട്ട്‌ല് പൂവാത്ത്? വേഗം പൂവാ അല്ലെങ്കി ജൂണ് കഴിഞ്ഞാലോ..
(അര നിമിഷം കൊണ്ട് അനീത്തികുട്ടീടെ കവിളുകള്‍ ചുകന്നു തുടുത്തു!)