ദൈവം എഴുതുകയാണ് കഥകള്‍.
വാചകങ്ങള്‍ ചേരുംപടി ചേര്‍ത്തും
വേണ്ടുന്ന വലുപ്പത്തില്, അളന്ന്
കുറുക്കിയും നീട്ടിയും തുടരുമ്പോള്‍,
അതിന്റെ ഗതിയോ ഒടുക്കമോ
നിയന്ത്രണാധീനമാകുന്നില്ല
എന്നിടത്താവും ഒരുപക്ഷേ
ദൈവം എഴുത്ത് ആസ്വദിയ്ക്കുന്നതും,
കഥകള്‍ സുന്ദരമാകുന്നതും,
വായനക്കാര്‍ പകച്ചു നില്‍ക്കുന്നതും!
വാചകങ്ങള്‍ ചേരുംപടി ചേര്‍ത്തും
വേണ്ടുന്ന വലുപ്പത്തില്, അളന്ന്
കുറുക്കിയും നീട്ടിയും തുടരുമ്പോള്‍,
അതിന്റെ ഗതിയോ ഒടുക്കമോ
നിയന്ത്രണാധീനമാകുന്നില്ല
എന്നിടത്താവും ഒരുപക്ഷേ
ദൈവം എഴുത്ത് ആസ്വദിയ്ക്കുന്നതും,
കഥകള്‍ സുന്ദരമാകുന്നതും,
വായനക്കാര്‍ പകച്ചു നില്‍ക്കുന്നതും!